കുവൈത്തില്‍ നിന്ന് നിരവധി മലയാളികള്‍ ലോണ്‍ എടുത്ത് മുങ്ങിയതായി പരാതി. ഗള്‍ഫ് ബാങ്ക് കുവൈത്താണ് പരാതിയുമായി കേരള പോലീസിനെ സമീപിച്ചത്. ഇതുപ്രകാരം കേരളത്തില്‍ ഇതുവരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
|
50 ലക്ഷം മുതല്‍ 2 കോടി വരെയാണ് പലരും ലോണെടുത്തിട്ടുള്ളത്. ഇതുവഴി 700 കോടിയോളം രൂപയാണ് ബാങ്കുകള്‍ക്കു നഷ്ടപ്പെട്ടത്. 1425 പേര്‍ക്കെതിരെയാണ് അന്വേഷണം.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്നവര്‍ക്കെതിരെയാണ് പരാതികളിലേറെയും. മുങ്ങിയവരില്‍ എഴൂനൂറോളം പേര്‍ നഴ്‌സുമാരാണ്.
ALSO READ: കുട്ടികളുടെ ഓൺലൈൻ സമയം ഇനി മാതാപിതാക്കൾക്ക് നിയന്ത്രിക്കാം; പുതിയ സിം കാർഡ് അവതരിപ്പിച്ചു UAE
അന്‍പത് ലക്ഷം മുതല്‍ രണ്ട് കോടി രൂപവരെയാണ് പലരും ലോണ്‍ എടുത്തത്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കു ജോലിക്കായി പോയി.
ഒരു മാസം മുന്‍പാണ് ഗള്‍ഫില്‍ നിന്ന് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വിവരം കേരള പോലീസിനെ അറിയിച്ചത്. തട്ടിപ്പ് നടത്തിയവരില്‍ കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും ഉണ്ട്.
ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെയാണ് നടപടി. ബാങ്കിനെ കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി എഡിജിപി മനോജ് എബ്രഹാമിനെ കണ്ടിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


