21
Mar 2023
Thu
21 Mar 2023 Thu

ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സിക്ക് ഭീഷണി സന്ദേശം . ഇന്ന് റൊസാരിയോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമം നടത്തിയവരാണ് ഭീഷണിക്ക് പിറകില്‍. മെസ്സിയുടെ ഭാര്യയുടെയും കുടുംബ സുഹൃത്ത് റോക്കൂസോയുടെയും പേരിലുള്ള സൂപ്പര്‍ മാര്‍ക്കറ്റാണ് ഇന്ന് ആക്രമിക്കപ്പെട്ടത്. തോക്കുധാരികള്‍ 14 തവണ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിയുതിര്‍ത്തിരുന്നു. ആര്‍ക്കും പരിക്കില്ല. അക്രമത്തിന് ശേഷം ബൈക്കില്‍ വന്നവരാണ് ഭീഷണികത്ത് ഉപേക്ഷിച്ച് പോയത്. മെസ്സി ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ജാവ്കിന്‍ ഒരു മയക്കുമരുന്ന് കച്ചവടക്കാരനാണ്. അയാള്‍ നിങ്ങളെ സംരക്ഷിക്കില്ല എന്നായിരുന്നു സന്ദേശം. റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കി. അദ്ദേഹം മെസ്സിയെ രക്ഷിക്കില്ലെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മെസ്സി പാരിസിലാണുള്ളത്. ഭാര്യയുടെ കുടുംബ വീട് അക്രമം നടന്ന സൂപ്പര്‍ മാര്‍ക്കറ്റിന് അടുത്താണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>