ലഖ്നൗ: യുപിയില്‍ കാണാതായ ബിബിഎ വിദ്യാര്‍ഥിയെ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലെ ബെന്നറ്റ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന യാഷ് മിത്തല്‍ ആണ് കൊല്ലപ്പെട്ടത്. അംറോഹ ജില്ലയില്‍ നാലടി താഴ്ചയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പ്രതികളായ രചിത്, ശുഭം ഉപാധ്യായ്, സുശാന്ത്, സുമിത് പ്രധാന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.(missing bba students deadbody found as buried )
|
യാഷ് മിത്തലിന്റെ ബിസിനസ്സുകാരനായ പിതാവിന് ആറുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികളുടെ ഫോണ്‍കോളെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളും കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സുഹൃത്തുക്കളായിരുന്നു.
പ്രതികളുടെ അമിതമദ്യപാനം യാഷ് ചോദ്യംചെയ്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കഴുത്തുഞെരിച്ചു കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. അന്വേഷണം വഴിതെറ്റിച്ചുവിടാനാണ് പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.





