2002ലെ ഗുജറാത്ത് കലാപം മൂലധനമാക്കിയാണ് മോദി രാജ്യ തലസ്ഥാനത്തേക്ക് പ്രധാനമന്ത്രിക്കുപ്പായമിട്ട് പുറപ്പെട്ടതെന്നും ഇപ്പോഴും ആ ഹാങ്ങോവറില്‍ തന്നെയാണ് മോദി എന്ന് തെളിയിക്കുന്നതാണ് രാജസ്ഥാന്‍ പ്രസംഗമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. മുസ് ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ – വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് ലീഗ് പരാതി അയച്ചിട്ടുണ്ട്.(Modi is in Gujarat hangover alleges Advocate Faizal Babu)
|
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ഭീര്‍ സിംഗ് സന്ധു എന്നിവര്‍ക്കാണ് മുസ് ലിം ലീഗിനു വേണ്ടി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ് ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണം മുസ്ലിംകള്‍ക്ക് നല്‍കും തുടങ്ങി മുഴുത്ത വര്‍ഗീയതയാണ് മോദി പറഞ്ഞിരിക്കുന്നത്.
മുസ് ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറേ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങി ഞെട്ടലുളവാക്കുന്ന അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കം എടുത്താണ് ലീഗ് – യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി മോദി തന്നെ മുന്‍കൈയെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തിരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരേ നടപടി വേണമെന്നും അഡ്വ. ഫൈസല്‍ ബാബു ആവശ്യപ്പെട്ടു.





