14
Jun 2024
Mon
14 Jun 2024 Mon
BJP will be in disarray within the next months-subrahmanyan swami

ഡല്‍ഹി: ടിഡിപിയെയും ജെഡിയുവിനെയും സഖ്യകക്ഷികളായി സ്വീകരിച്ചത് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ( modis-biggest-mistake-of-his-life-is-to-enter-a-coalition-with-two-vipers-of-indian-politics-subramanian-swamy ) നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

whatsapp രണ്ട് അണലികളുമായി സഖ്യം ചേര്‍ന്ന ബിജെപി ഉടന്‍ തകരുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റിന് മറുപടിയായാണ് മറുപടിയായാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്‌മണ്യന്‍ സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.

‘മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് (വിനാശകാലെ വിപരീത ബുദ്ധി) ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് അണലികള്‍ക്കൊപ്പം സഖ്യം ചേര്‍ന്നതാണ്. ഈ രണ്ടുപേരും ഹിന്ദുത്വ ഒട്ടകത്തിന്മേല്‍ ഇരുന്ന് മതേതരത്വത്തിലേക്ക് ഓടിക്കും. നിലവിലുള്ള ബിജെപി മാസങ്ങള്‍ക്കുള്ളില്‍ തകരും. ഒരു പുതിയ കാവി ബി.ജെ.പി ഉയര്‍ന്നുവരും” സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു.

മൂന്നു ടേമുകളിലായി മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി അരവിന്ദ് ഗുണശേഖറിന്റെ വിശകലനം കാണിക്കുന്നു.


2014-ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദി, 23 കാബിനറ്റ് മന്ത്രിമാര്‍, 10 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 12 സഹമന്ത്രിമാര്‍ ഉള്‍്‌പ്പെടെ 46 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. 2019ല്‍ 24 കാബിനറ്റ് മന്ത്രിമാര്‍, 9 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 24 സഹമന്ത്രിമാര്‍ എന്നിങ്ങനെ 58 പേര്‍. ഇത്തവണ 30 കാബിനറ്റ് മന്ത്രിമാര്‍, 5 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്‍ ഉള്‍പ്പെടെ 71 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കുന്നതിന് ഇന്നത്തെ യോഗം മുന്‍കൈ എടുക്കുക. സഖ്യ കക്ഷികള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.

\