25
May 2024
Fri
25 May 2024 Fri
KErala heavy rain flood

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്നു. (Monsoon: Heavy rain continue in kerala; flood like situation in seven districts)ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തവണ രണ്ട് ദിവസം നേരത്തെയാണ് കേരളത്തില്‍ മണ്‍സൂണെത്തിയത്. പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ 116 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ഓപ്പറേഷന്‍ വാഹിനി പദ്ധതി ജില്ലയില്‍ ഇന്ന് ആരംഭിക്കും. ഇടപ്പള്ളി തോടിലാണ് ആണ് പദ്ധതിയുടെ ഭാഗമായി ആദ്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഴ് ജില്ലകളില്‍ പ്രളയസമാനം
കാലവര്‍ഷമെത്തും മുന്‍പേ സംസ്ഥാനത്തെ 7 ജില്ലകളില്‍ പ്രളയസമാന സ്ഥിതിവിശേഷമുണ്ടായതായി റവന്യു ദുരന്തനിവാരണ വകുപ്പുകളുടെ സംയുക്ത റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴക്കാലത്തിനു മുന്‍പേ ഈ ഗുരുതര സാഹചര്യം. വെള്ളക്കെട്ട് ഉള്‍പ്പെടെ മഴയുമായി ബന്ധപ്പെട്ട പ്രകൃതിക്ഷോഭങ്ങള്‍ 217 വില്ലേജുകളെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മേയ് 14നു ശേഷം 19 പേരാണു മരിച്ചത്. ഇതുവരെ 7500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ 111 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നു. എണ്ണൂറ്റന്‍പതോളം വീടുകള്‍ തകര്‍ന്നു. മാര്‍ച്ച് 1 മുതല്‍ മേയ് 30 വരെ കേരളത്തില്‍ 40% അധികമഴ പെയ്തു. ഇതിലേറെയും മേയ് മാസമാണു ലഭിച്ചത്. സാധാരണ ശരാശരി 34.74 സെന്റിമീറ്റര്‍ വേനല്‍മഴയാണു സംസ്ഥാനത്താകെ ലഭിക്കുക. എന്നാല്‍, ഇത്തവണ ശരാശരി 48.57 സെന്റിമീറ്റര്‍ പെയ്തു.