തിരുവനന്തപുരം: വഞ്ചിയൂര്‍ മൂലവിളാകത്ത് നടുറോഡില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരുന്ന് വാങ്ങാന്‍ ഈ മാസം 13 ന് രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജംങ്ഷനിലേക്ക് എത്തിയത്. പരാതിക്കാരിയെ കയറിപിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെല്‍മറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മരുന്ന് വാങ്ങാന്‍ രാത്രി പുറത്തിറങ്ങിയ സ്ത്രീ പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
|
പാറ്റൂര്‍ മുതല്‍ പ്രതി സ്ത്രീയ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഡിയോ സ്‌കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം 12 ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ലെന്ന അക്ഷേപമുയര്‍ന്നിട്ടുണ്ട്. ഡിയോ സ്‌കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ട്. പ്രതി പിടിയിലാകും വരെ വിവരങ്ങളൊന്നും പുറത്ത് വിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും അന്വേഷണ സംഘത്തിന് ഉണ്ട്.


