17
Jul 2024
Fri
17 Jul 2024 Fri
more than 60 including Indian went missing after two buses fallen in to river

നേപ്പാളിൽ രണ്ട് ബസ്സുകൾ മണ്ണിടിച്ചിലിൽ പെട്ട് നദിയിലേക്ക് വീണുണ്ടായ അപകടത്തിൽ അറുപതിലധികം പേരെ കാണാതായി. യാത്രക്കാരിൽ ആറുപേർ ഇന്ത്യക്കാരാണ്. സെൻട്രൽ നേപ്പാളിലെ മദൻ-അഷ്രിത് ഹൈവേയിലാണ് അപകടം. മണ്ണിടിഞ്ഞ് ബസ്സുകൾ നദിയിലേക്ക് വീഴുകയായിരുന്നു. ബസ്സുകളിലെ യാത്രക്കാർ ഒഴുകിപ്പോയി. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 യാത്രികരുമായി കാഠ്മണ്ഡുവിലേക്കു പോവുകയായിരുന്ന ബസ്സും ​കാഠ്മണ്ഡുവിൽ നിന്ന് റൗതാഹ്തിലെ ​ഗൗറിലേക്ക് 41 യാത്രികരുമായി പോവുകയായിരുന്നു ബസ്സുമാണ് അപകടത്തിൽ പെട്ടത്. ഒരു ബസ്സിലെ മൂന്ന് യാത്രികർ അപകടസമയം പുറത്തേക്ക് ചാടിയതിനാൽ രക്ഷപെട്ടു.