
പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ആണ്‍സുഹൃത്ത് ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും ആണ്‍സുഹൃത്തായ റാന്നി സ്വദേശിയായ ജയ്മോനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു ജയ്‌മോന്‍ ബലാല്‍സംഗം ചെയ്തത്.
![]() |
|
2024 സെപ്റ്റംബറില്‍ ആണ് പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിപ്രകാരമായിരുന്നു കേസ്. തിരുവനന്തപുരത്താണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയ്‌മോനും കര്‍ണാടകത്തിലേക്ക് മുങ്ങി.
പോലീസിനു പിടികൊടുക്കാതെ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. പ്രത്യേക അന്വേഷണ സംഘമാണ് മംഗലാപുരത്ത് നിന്ന് ഇരുവരെയും കണ്ടെത്തി പിടികൂടിയത്.
മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനില്‍ ജയ്‌മോന്റെ പേരില്‍ കൊലക്കേസ് ഉണ്ടെന്നും അടിമാലി, മൂന്നാര്‍, മണിമല, വെള്ളത്തൂവല്‍, ബാലരാമപുരം എന്നിവിടങ്ങളില്‍ പോക്സോ ഉള്‍പ്പടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരേ ഉണ്ട്. ബലാത്സംഗ കേസില്‍ തൊടുപുഴ കോടതി ഇയാളെ മുമ്പ് ശിക്ഷിച്ചിട്ടുമുണ്ടെന്നും പത്തനംതിട്ട പോലീസ് പറഞ്ഞു.