|
ചെന്നൈ: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും കുഞ്ഞിനെ അത്ഭുതകരമായി രക്ഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നൂ. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്ന വീഡിയോ ശ്വാസം അടക്കിപ്പിടിച്ച് അല്ലാതെ കണ്ട് തീർക്കാൻ കഴിയൂമായിരുന്നില്ല. എന്നാല് കുഞ്ഞിനെ രക്ഷിച്ചെങ്കിലും ഇപ്പൊൾ കുഞ്ഞിൻ്റെ അമ്മ ജീവനൊടുക്കി എന്നാണ് പുതിയ റിപോർട്ട്. ഐടി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് രമ്യ കടുത്ത വിഷാദത്തിലായിരുന്നു.
ശനിയാഴ്ച കാരമടയിലെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷപം വിവാഹച്ചടങ്ങിന് പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുമുല്ലവയിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലാണ് രമ്യയും ഭര്‍ത്താവ് വെങ്കിടേഷും രണ്ട് മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് ബാല്‍ക്കണിയില്‍ വച്ച് കളിക്കുന്നതിനിടെ ഏഴ് മാസം പ്രായമായ പെണ്‍കുട്ടി രമ്യയുടെ കയ്യില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയുടെ സണ്‍ഷെയ്ഡില്‍ തങ്ങി നിന്ന കുട്ടിയെ അയൽവാസികൾ ആണ് രക്ഷപ്പെടുത്തിയത്.
കുട്ടി അപകടത്തില്‍പ്പെട്ട സംഭവമുണ്ടായതിനു ശേഷം യുവതിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. കൂടാതെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ചികിത്സയിലായിരുന്നു യുവതി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Mother of baby daughter rescued from sun shade dies by suicide





