07
Jan 2024
Sun
07 Jan 2024 Sun

വാഹന പുക പരിശോധനകേന്ദ്ര നടത്തിപ്പുകാരനില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ഫറോഖ് സബ് ആര്‍ടിഒയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. അഴിഞ്ഞിലത്തെ വീട്ടില്‍വച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംവിഐ അബ്ദുള്‍ ജലീല്‍ പിടിയിലായത്. ഫറോക്കിലെ ഒരു വാഹന പുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐഡി ബ്ലോക്ക് ചെയ്തത് ഒഴിവാക്കി നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈക്കൂലിത്തുക വീട്ടിലെത്തി നല്‍കണം എന്ന് ജലീല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ച ശേഷം പരാതിക്കാരന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ തുകയുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തുകയായിരുന്നു. പണം കൈമാറി പരാതിക്കാരന്‍ പുറത്തിയങ്ങിയ ശേഷമാണ് വിജിലന്‍സ് വീടിനുള്ളില്‍ കയറി കൈക്കൂലിത്തുക കണ്ടെടുത്തത്.
മഫ്തിയിലെത്തിയവരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ ഉടന്‍തന്നെ പണം അടുക്കളയിലുണ്ടായിരുന്ന ചാക്കിലേക്ക് മാിറ്റിയിരുന്നു. ഇവിടെ നിന്നാണ് വിജിലന്‍സ് പണം കണ്ടെടുത്തത്.

ഇടുക്കി കാഞ്ഞാര്‍ സ്വദേശിയായ അബ്ദുള്‍ ജലീല്‍ ഫറോക്ക് സബ് ആര്‍.ടി.ഒ. ഓഫിസിലെത്തിയിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. ഏജന്‍സികളില്‍ നിന്നും ഡ്രൈവിങ് സ്‌കൂളുകളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നതായി പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം മൂലമാണ് ഇതുവരെയും കേസെടുക്കാതിരുന്നത് എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക