നടനും എംഎല്‍എയുമായ മുകേഷിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍.(Mukesh misbehaved with actress mother) നടിയുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണമാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. നടിയുടെ വീട്ടില്‍ ചെന്ന് അമ്മയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് മുകേഷ് വീട്ടില്‍ ചെന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്.
|
തന്റെ സുഹത്തായ നടിക്കാണ് ഈ ദുരനുഭവമുണ്ടായത്. നടി തന്നെയാണ് തന്നോട് ഈ വിവരം വെളിപ്പെടുത്തിയത്. ”എന്റെ ഒരു ഫ്രണ്ടുണ്ട്.. ഫീമെയില്‍ ആര്‍ട്ടിസ്റ്റാണ്. അവരുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് മുകേഷ് അഡ്രസ് ഒക്കെ കണ്ടുപിടിച്ച് അവരുടെ വീട്ടില്‍ ചെന്നു. മോശമായി പെരുമാറി. ഇത് എന്നോട് നടി തന്നെ വെളിപ്പെടുത്തിയതാണ്. അവരുടെ വിവരങ്ങള്‍ പുറത്തുപറയുന്നതില്‍ തടസ്സമുണ്ട്. അവര്‍ അപ്പോള്‍ തന്നെ പുള്ളിയെ അടിച്ചു പുറത്താക്കി”- സന്ധ്യ വിശദീകരിച്ചു.
മുകേഷിനെ കൈവിടാതെ പാര്‍ട്ടി
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല.
സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.
ഇന്നലെ മഹിളാ കോണ്‍ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിന്‍സന്റ്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നീ എംഎല്‍എമാര്‍ ആരോപണവിധേയരായ ഘട്ടത്തില്‍ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടയ്ക്കാന്‍ ഇടതുമുന്നണിയില്‍ നിന്ന് ഉയരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചര്‍ച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.
പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.


