അഹമ്മാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് കണ്ണുവയ്ക്കുന്ന ഗുജറാത്തും ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈയും ഇറങ്ങുമ്പോൾ മികച്ച ബൗളിങ്, ബാറ്റിങ് നിരകൾ തമ്മിലുള്ള ഏറ്റുമുട്ടലിനാകും സാക്ഷ്യം വഹിക്കുക.
|
ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 15 റൺസ്് തോൽവിയിൽ നിന്ന് ഗുജറാത്ത് ക്വാളിഫയർ രണ്ടിലേക്ക് വീണത്. അതേസമയം എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ 81 റൺസിന്റെ വമ്പൻ ജയത്തിന്റെ പിൻബലത്തിലാണ് മുംബൈയും കളത്തിലിറങ്ങുന്നത്.
ചെന്നൈക്കെതിരായ മത്സരത്തിൽ വരുത്തിയ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ഗുജറാത്ത് മുംബൈക്കെതിരായ മത്സരത്തിന് ഒരുങ്ങുക. ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ ആശങ്കയില്ലെങ്കിലും ബാറ്റിംഗ് ലൈനപ്പിൽ ശുബ്മാൻ ഗില്ലൊഴികെയുള്ള ബാറ്റർമാർ സ്ഥിരത പുലർത്താത്തതാണ് ഗുജറാത്തിനെ വലക്കുന്നത്.
മറുവശത്ത് ബൗളിംഗിലും ബാറ്റിഗിലും ഒരു പോലെ മികവ് പുലർത്തുന്ന ലൈനപ്പിലാണ് ഗുജറാത്തിനെതിരെ മുംബൈയുടെ പ്രതീക്ഷകൾ. റെക്കോർഡ് ബൗളിംഗ് പ്രകടനത്തോടെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 5 വിക്കറ്റ് സ്വന്തമാക്കിയ ആകാശ് മദ്്വാളിനെ കേന്ദ്രീകരിച്ചായിരിക്കും ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തന്ത്രങ്ങൾ മെനയുക.


