22
Aug 2025
Fri
22 Aug 2025 Fri
Muslim League T.P. Harris was taken into custody by the police from Mumbai airport in a financial fraud case.

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 25 കോടി രൂപ തട്ടി എന്ന പരാതിയിലാണ് നടപടി. പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് ഹാരിസ് മുംബൈയില്‍ വെച്ച് പൊലീസ് പിടിയിലാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാരിസ് ഉള്‍പ്പെട്ട തട്ടിപ്പില്‍ ഇരുന്നൂറിലധികം ആളുകള്‍ ആണ് പറ്റിക്കപ്പെട്ടത്. ഇതില്‍ ഉള്‍പ്പെട്ട ആറുപേര്‍ തിങ്കളാഴ്ച ലീഗ് നേതൃത്വത്തിന്റെ ഭീഷണി മറികടന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ പണം മുടക്കിയാല്‍ ലക്ഷങ്ങള്‍ ലാഭവിഹിതം വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് പിന്നില്‍. ലീഗ് അനുഭാവികളാണ് പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും. മുച്ചക്രവാഹന വിതരണം, ജില്ലാ പഞ്ചായത്തിനുകീഴിലെ ആശുപത്രികളില്‍ ശസ്ത്രക്രിയ ഉപകരണ വിതരണം, ഡയാലിസിസ് യൂണിറ്റുകള്‍ ഒരുക്കല്‍, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്.

പരാതി ഉയര്‍ന്നതിന് പിന്നാലെ ലീഗിന്റെ പ്രാഥമിക അംഗത്തില്‍ നിന്ന് ഹാരിസിനെ പുറത്താക്കിയിരുന്നു. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ഹാരിസ് യൂത്ത് ലീഗിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു.

Malappuram District Panchayat member T.P. Harris was taken into custody by the police from Mumbai airport in a financial fraud case.