ഹിമാചല്‍ പ്രദേശിലെ നഹാന്‍ നഗരത്തില്‍ മുസ് ലിമിന്റെ വസ്ത്രശാല പോലീസ് സാന്നിധ്യത്തില്‍ ഹിന്ദുത്വര്‍ കൊള്ളയടിച്ചതിനെ തുടര്‍ന്ന് മേഖലയിലെ 16 മുസ് ലിം വ്യാപാരികള്‍ ഭയംമൂലം പലായനം ചെയ്തുവെന്ന് പരാതി. ബജ്‌റംഗ്ദളിന്റെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് പലായനമെന്ന് മറ്റ് വ്യാപാരികള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
|
ബലിപെരുന്നാളിനോടനുബന്ധിച്ച് മൃഗബലിയുടെ ഫോട്ടോ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി ഇട്ട ജാവേദ് എന്ന വ്യാപാരിയുടെ കടയാണ് ജൂണ്‍ 19ന് ഹിന്ദുത്വര്‍ കൊള്ളയടിച്ചത്. നഗരത്തിനു പുറന്നുനിന്നെത്തിയവരടക്കമുള്ള ഹിന്ദുത്വരാണ് പോലീസുകാരെ കാഴ്ചക്കാരാക്കി നിര്‍ത്തി കടയുടെ ഷട്ടര്‍ പൊളിക്കുകയും വസ്ത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തത്. അന്നേദിവസം മൂന്ന് മുസ് ലിംകളുടെ കടകള്‍ കൂടി കൊള്ളയടിക്കപ്പെട്ടുവെന്ന് വ്യാപാരികള്‍ മാധ്യമങ്ങളോടു പറഞ്ഞു.
Muslim leaders in Nahan, Himachal Pradesh, said that 16 Muslim businessmen were forced to leave the town after Javed's shop was attacked by a Mob on the pretext of killing cows. Muslims worry that Hindutva groups are planning a meeting that could spark violent conflict in the… pic.twitter.com/pch50MXD9l
— Meer Faisal (@meerfaisal001) June 22, 2024
ജൂണ്‍ 26ന് വിഷയവുമായി ബന്ധപ്പെട്ട് തങ്ങള്‍ യോഗം ചേരുന്നുണ്ടെന്നും കട കൊള്ളയടിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്നും മാധ്യമങ്ങളോടു സംസാരിച്ച വ്യാപാരികള്‍ പറഞ്ഞു. പുറത്തുനിന്നെത്തി നഗരത്തിലെ സമാധാനം ഇല്ലാതാക്കാന്‍ തുടര്‍ന്നും ശ്രമിക്കുന്നവരെ അതിന് അനുവദിക്കില്ലെന്നും മുസ് ലിം വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. നഹാന്‍ നഗരത്തിലെ മുസ് ലിംകളും ഹിന്ദുക്കളും ഒന്നിച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വരുടെ പരാതിയില്‍ പോലീസ് ജാവേദിനെ അറസ്റ്റ്് ചെയ്തിരുന്നു. എന്നാല്‍ ജാവേദ് പങ്കുവച്ച മൃഗബലി ഫോട്ടോയിലെ മൃഗം പശുവല്ലെന്നും പോത്താണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





