26
Mar 2024
Sat
26 Mar 2024 Sat
2 more days left; So far 1 crore people have done ration mustering

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ എന്‍ഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണിത്. റേഷന്‍ വിതരണം എല്ലാ കാര്‍ഡുകാര്‍ക്കും സാധാരണ നിലയില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി എന്‍ഐസിയും ഐടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് ഇനി പുനരാരംഭിക്കൂ. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് റേഷനില്‍ ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

മസ്റ്ററിങ്ങിനായി റേഷന്‍ വിതരണം നിര്‍ത്തിവച്ചു നോക്കിയെങ്കിലും ഫലം കാണാതെ വന്നതോടെ മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രമായി മസ്റ്ററിങ് ക്രമീകരിച്ചെങ്കിലും സെര്‍വറിന്റെ പ്രവര്‍ത്തനം താറുമാറായതാണ് പുതിയ തീരുമാനത്തിനു കാരണം.