|
ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരേ കടുത്ത നടപടിയുമായി മോട്ടോർവാഹന വകുപ്പ് (MVD ). സംഭവത്തിൽ നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനിൽ ഫാ. ബൈജു വിൻസന്റിനെതിരേ കേസെടുത്തു. ആലപ്പുഴ ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് ആണ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കും.
കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ആർ. രമണൻ മുൻപാകെ ഹാജരായി. ജൂൺ ആറിനു വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടിൽനിന്നു പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം.
സ്റ്റിയറിങ്ങിനും തനിക്കുമിടയിൽ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തിൽ ഇട്ടു. ഇതാണ് സംഭവം പുറത്തറിയാൻ കാരണം.

KL02AS 3460 മാരുതി സുസുക്കി എർട്ടിഗയിലായിരുന്നു നായയേയും മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചാരുമൂട് പടനിലം റോഡിലായിരുന്നു ഈ അപകടകരമായ ഡ്രൈവിങ്ങ് എന്നാണ് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.
വീഡിയോ പ്രചരിച്ചതോടെയാണ് മോട്ടോർവാഹന വകുപ്പ് അന്വേഷണം നടത്തിയതും നടപടി സ്വീകരിച്ചതും.
സ്റ്റിയറിങ്ങ് വീലിനോട് ചേർന്നിരിക്കുന്ന നായയുടെ ചിത്രം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





