30
Feb 2024
Wed
30 Feb 2024 Wed

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 3300 കിലോ ലഹരിവസ്തുക്കളാണ് ഇറാനിയന്‍ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യന്‍ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഹാഷിഷ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപയിലേറെ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോര്‍ഫിനുമാണ് പിടികൂടിയത്. ബോട്ടിലെ ജീവനക്കാരായ അഞ്ച് വിദേശികളെ പൗരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിടിയിലായവര്‍ ഇറാന്‍, പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് സംശയിക്കപ്പെടുന്നത്. ഇവരുടെ പക്കല്‍ നിന്നും സ്വദേശം തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് കടലില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എന്‍സിബി വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പോര്‍ബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് ഇന്ത്യന്‍ നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാവികസേനാ കപ്പല്‍ ബോട്ടിനെ വളയുകയായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ പിടിയിലായ ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Navy Seizes 3,300 Kg Of Meth, Charas In Major Drug Bust Off Gujarat Coast