|
ന്യൂഡല്‍ഹി: ദേശീയതല പരീക്ഷകളില്‍ സമൂലം മാറ്റം നിര്‍ദ്ദേശിച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉന്നത തല കമ്മിറ്റി റിപോര്‍ട്ട്. റിപോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ടു. നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കണമെന്നതാണ് സമിതിയുടെ പ്രധാന ശിപാര്‍ശ. സാധ്യമാകുന്നിടത്തെല്ലാം ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തണം. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ടെസ്റ്റിംഗ് പ്രായോഗികമല്ലാത്ത സാഹചര്യങ്ങളില്‍ പരീക്ഷാ പേപ്പറുകള്‍ ഡിജിറ്റലായി പരീക്ഷ കേന്ദ്രങ്ങളിലേക്ക് അയച്ച ‘ഹൈബ്രിഡ്’ രീതിയില്‍ നടത്താനും സമിതി നിര്‍ദേശിക്കുന്നു. ധാരാളം വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് യുജി പരീക്ഷ ജെ ഇഇ മാതൃകയില്‍ രണ്ട് ഘട്ട പരീക്ഷകളാക്കി നടത്താമെന്നും നിര്‍ദേശിക്കുന്നു.
അപേക്ഷകരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അവരെ കൂടുതല്‍ സമഗ്രമായി വിലയിരുത്തുന്നതിനും ഇത് സഹായിക്കുമെന്നും സമിതി വ്യക്തമാക്കി. കേന്ദ്ര സര്‍വകലാശാലകളിലെ് പ്രവേശനത്തിനായി നടത്തുന്ന സി യുഇടിയുടെ വിഷയങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും സമിതി നിര്‍ദേശിച്ചു. ദേശീയ പരീക്ഷ ഏജന്‍സിയുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. താല്‍ക്കാലിക ജീവനകാര്‍ക്ക് പകരം മുഴുവന്‍ സമയ ജീവനക്കാരെ നിയോഗിക്കണം. പരാതികള്‍ പരിശോധിക്കാന്‍ ദേശീയ തലത്തില്‍ സമിതി വേണമെന്നും ശിപാര്‍ശ ചെയ്യുന്നു. ഇത് ഉള്‍പ്പെടെ 101 ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുളളത്.
അതേസമയം, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഇനി മുതല്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഇതോടെ നീറ്റ്, നെറ്റ് അടക്കമുള്ള റിക്രൂട്ടിങ് പരീക്ഷകള്‍ എന്‍.ടി.എ നടത്തില്ല.
. വരുന്ന വര്‍ഷം മുതല്‍ ഏതെങ്കിലും റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തുന്നത് ഏജന്‍സി അവസാനിപ്പിക്കും. ഇതുകൂടാതെ, 2025ല്‍ 10 പുതിയ തസ്തികകളോടെ എന്‍ടിഎ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഹീെ ഞലമറപൊടിതട്ടിയെടുത്ത് തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി; നിര്‍ണായക തീരുമാനം ഈ മാസം: പുതുക്കിയ റൂട്ട് ഇങ്ങനെ”
2025ല്‍ ഏജന്‍സി പുനഃക്രമീകരിക്കും. കുറഞ്ഞത് 10 പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കും. ഒരുതെറ്റുമില്ലാതെ പരീക്ഷ നടത്തുന്നത് ഉറപ്പാക്കാന്‍ പ്രവര്‍ത്തനത്തില്‍ നിരവധി മാറ്റങ്ങളുണ്ടാകും. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്നത് തുടരും.- ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
NEET exam will be conducted online NTA will no longer conduct recruitment exams; Big changes are coming


