നെന്മാറ: നെന്മാറയില്‍ അന്ധവിശ്വാസിയായ പ്രതിയെ ഇരട്ടക്കൊലയിലേക്കു നയിച്ചത് ജ്യോതിഷിയുടെ വാക്കുകളെന്ന് സംശയം. (Nenmara double murder case followup) ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം മുടി നീളമുള്ള വ്യക്തിയാണെന്ന് ജ്യോതിഷി ഇയാളെ ധരിപ്പിച്ചിരുന്നു.
|
തുടര്‍ന്ന് പ്രദേശത്തെ മുടിനീളമുള്ള പലരെയും പ്രതി ഭീഷണിപ്പെടുത്തി. ഇവരില്‍ പലരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഭാര്യയോട് അതീവ സ്‌നേഹമുള്ളയാളായിരുന്നു ചെന്താമര. അവര്‍ പിണങ്ങിപ്പോയത് ചെന്താമരയെ തളര്‍ത്തി. തുടര്‍ന്നാണ് ജ്യോതിഷിയെ സമീപിച്ചത്.
ഭാര്യ പിണങ്ങാനിടയാക്കുന്നത് മുടി നീളമുള്ള സ്ത്രീയാണെന്ന് ധാരണയുണ്ടായി. ഇതാണ്, 2019 ആഗസ്റ്റില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
ALSO READ: ക്ലാസ്സിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കൊല്ലത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ഈ കേസില്‍ വിചാരണ തടവുകാരനായി ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ മൂന്നുമാസം മുമ്പാണ് ചെന്താമര ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയത്. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ചെന്താമരക്ക് ജാമ്യം അനുവദിച്ചത്.
എന്നാല്‍, ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര സ്വന്തം വീട്ടിലെത്തി അയല്‍വാസികളെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് സുധാകരനും മകള്‍ അനഘയും നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ജ്യോതിഷിക്കെതിരെയും നാട്ടുകാരില്‍ അമര്‍ഷമുണ്ട്.
ഇതിനിടെ, കടുത്ത അന്ധവിശ്വാസിയായ ചെന്താമര പലതും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോണ്‍ ചെയ്താലോ വരെ ഇയാള്‍ അക്രമാസക്തനാകാറുണ്ടെന്ന് പറയുന്നു.
സുധാകരനേയും അമ്മയേയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയേയും ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകന്‍ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയല്‍പക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല.
അതുവഴി വന്ന നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരന്‍ തല്‍ക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാള്‍ മുറിക്കകത്തുവെച്ച് മുന്‍വശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
ചെന്താമരയെ തിരഞ്ഞ് പൊലീസ് നായ് ‘ഡാര്‍ലി’ ചെന്താമരയുടെ വീട്ടിലെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ മണംപിടിച്ച് പാടം കടന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള ചെന്താമരയുടെ തറവാട് വീട്ടിലെത്തി നിന്നു. പരിസരപ്രദേശങ്ങളും കുന്നിന്‍പ്രദേശങ്ങളും റബര്‍തോട്ടങ്ങളും ആയതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി.


