28
Nov 2024
Wed
28 Nov 2024 Wed
new instruction of the Motor Vehicle Department is known

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തിന്റെ ഉടമസ്ഥാവകാശ രേഖയായ RC മാറ്റാതെ ഏത് പേപ്പറില്‍ ഒപ്പിട്ടിട്ടും കാര്യമില്ലെന്ന് വ്യക്തമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വില്‍ക്കുമ്പോള്‍ ആര്‍സിയുടെ ഉടമസ്ഥാവകാശം മാറ്റാന്‍ 14 ദിവസത്തിനകം RT ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വാഹനം വില്‍ക്കുമ്പോള്‍ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട് കാര്യമില്ലെന്നും മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍മാര്‍ക്ക് വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശം മാറ്റേണ്ട ഉത്തരവാദിത്തം അവര്‍ക്കാണെന്നും MVD അറിയിച്ചു.

വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാല്‍ വാഹനത്തിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കാണ്. നിര്‍മിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ വാങ്ങുന്ന വ്യക്തിയുടെ പേരില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. നിലവില്‍ ആര്‍സി ബുക്ക് മോട്ടോര്‍ വാഹനവകുപ്പ് പ്രിന്റ് ചെയ്യുന്നില്ല. ഡിജിറ്റല്‍ കാര്‍ഡുകളാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയ്‌ക്കൊപ്പം അപ്പ്‌ലോഡ് ചെയ്താല്‍ മതിയെന്നും MVD അറിയിച്ചു.

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹന്‍ സൈറ്റായ parivahan.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ചും അപേക്ഷിക്കാം. രേഖകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ചാല്‍ മതി. ഓഫീസില്‍ നേരിട്ടെത്തി രേഖ ഹാജരാക്കേണ്ടതില്ല. ഓണ്‍ലൈന്‍വഴി പണം അടച്ച് ഒറിജിനല്‍ രേഖ ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്.

It doesn’t matter what you do; Just change the RC; or…; The new instruction of the Motor Vehicle Department is known

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക