23
Aug 2022
Thu
23 Aug 2022 Thu

നിപാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുനർവിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിനിയും അധ്യാപികയുമായ പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷിന്റെ താമസം. നിപ രോഗികളെ പരിചരിക്കുന്നതിടെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ കരാർ നഴ്‌സായിരുന്ന ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.

 

പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. 2018ല്‍ കോഴിക്കോടുണ്ടായ നിപാ വ്യാപനത്തിലാണ് ലിനി മരിക്കുന്നത്.