22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷൻ കാർഡിന്റെ ആവശ്യത്തിനെത്തിയ പിതാവിനെയും മകളെയും മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.

 

കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെ മർദ്ദിക്കുന്നത് മകൾ തടയാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിക്കു നേരെയും സംഘത്തിന്റെ കൈയേറ്റമുണ്ടായത്. തള്ളിമാറ്റിയതിനെ തുടർന്ന് പെൺകുട്ടി നിലത്തുവീണിരുന്നു. പെൺകുട്ടിയുടെയും പിതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. 

 

 
സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിച്ച് 45 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കാൻ ​ഗതാ​ഗതമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.