പേരാമ്പ്ര: ആര്‍എസ്എസിനെ പോലു നാണിപ്പിക്കുന്ന വര്‍ഗീയത വിളമ്പുന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍ വര്‍ഗീയ രാഘവനെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. (Not Vijaya Raghavan, but communal Raghavan; KM Shaji lashes out) രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് ഷാജി ആഞ്ഞടിച്ചത്.
|
വാ തുറന്നാല്‍ വര്‍ഗീയത അല്ലാതെ ഒന്നും പറയാന്‍ അറിയില്ല. ആര്‍.എസ്.എസ് പോലും പറയാന്‍ മടിക്കാത്ത വര്‍ഗീയതയാണ് വിജയരാഘവന്‍ പറയുന്നത്. മുസ്‌ലിം ലീഗ് ആണ് അവര്‍ക്ക് പ്രശ്‌നം. ലീഗിനെ എങ്ങനെ നന്നാക്കി എടുക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും.
‘ലീഗും മുസ്‌ലിംകളും മാത്രം നന്നായാല്‍ മതിയോ. ഈ നാടിന്റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ്‌ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യര്‍ എത്ര സ്‌നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വര്‍ഗീയത ഉണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നില്‍ക്കേണ്ടേ. വിജയരാഘവന്‍ അടക്കമുള്ളവര്‍ നടത്തുന്ന വര്‍ഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കും’. -കെ.എം ഷാജി വ്യക്തമാക്കി.
ALSO READ: അന്‍വര്‍ പറഞ്ഞതെല്ലാം നുണ; എംആര്‍ അജിത് കുമാറിനെ പരിശുദ്ധനായി പ്രഖ്യാപിച്ച് വിജിലന്‍സ്
വയനാട്ടില്‍ 175ലധികം ബൂത്തുകളില്‍ രണ്ടാം സ്ഥാനത്ത് ആര്‍.എസ്.എസ് ആണ്. ലീഗിനെ മര്യാദ പഠിപ്പിക്കാന്‍ വരുന്നതിനിടയില്‍ സി.പി.എം അനുയായികള്‍ ആര്‍.എസ്.എസിലേക്ക് പോവുന്നത് വിജയരാഘവനെ പോലുള്ളവര്‍ കാണുന്നില്ല.
സദ്ദാമിന്റെ പേര് പറഞ്ഞാല്‍ മുസ്‌ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോള്‍ സി.പി.എമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വര്‍ഗീയത കളിക്കാന്‍ പി മോഹനനെ പോലുള്ള സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണ്. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന് നല്ലത്’. – കെ.എം ഷാജി ചൂണ്ടിക്കാട്ടി.
സി.പി.എം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം പി.ബി അംഗമായ എ. വിജയരാഘവന്റെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.
അവരുടെ പിന്തുണ ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ, തീവ്രവാദ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
ഇതിനെതിരേ, മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് വന്ന ആദ്യ പ്രതികരണമാണ് കെഎം ഷാജിയുടേത്. വടകരയില്‍ നടന്ന പൊതുപരിപാടിയിലാണ് ഷാജി വിജയരാഘവനെ കടന്നാക്രമിച്ചത്.


