04
Dec 2024
Tue
04 Dec 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: ഒരു ഭാഗത്ത് ബിജെപി നേതാക്കൾ ക്രിസ്മസ് ആഘോഷിക്കുമ്പോൾ മറുഭാഗത്ത് സംഘ് പറിവാർ സംഘടനകൾ ആഘോഷങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നതിനെതിരെ വിമർശനവുമായി തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഫെസ്ബുക്ക് വഴിയാണ് അദ്ദേഹത്തിൻ്റെ പരിഹാസം കലർന്ന വിമർശനം. ”അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു” യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ച്. ”ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ!” എന്നും അദ്ദേഹം ഫെസ്ബുക്കിൽ ചോദിച്ചു.

പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ വിശ്വഹിന്ദുപരിഷത്ത് നേതാക്കൾ ആക്രമണം അഴിചിവിട്ടിരുന്നു. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് നേതാക്കൾ അറസ്റ്റിൽ ആയിരുന്നൂ. കൂടാതെ തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ക്കുകയും ഉണ്ടായി. ഇതോടൊപ്പം ആലപ്പുഴയിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആർഎസ്എസിൽനിന്നു ഭീഷണി ഉണ്ടായി. ഈ സാഹചര്യത്തിൽ ആണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഇന്നലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തിൻ്റെ പരിഹാസം. സിബിസിഐ ആസ്ഥാനത്തെത്തിയ മോദി, മാർ ജോർജ് കൂവക്കാടിനെ കർദിനാളാക്കി ഉയർത്തിയത് അഭിമാനത്തിന്റെ നിമിഷമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

 

Orthodox Metropolitan criticizes attacks on Christmas celebrations

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക