15
May 2025
Wed
15 May 2025 Wed
Vigilance case against PV Anvar and raid in KFC office

മലപ്പുറം: തന്നെ പൂര്‍ണമായും അവഗണിച്ച യുഡിഎഫിനെതിരെ പൊട്ടിത്തെറിച്ച് പിവി അന്‍വര്‍ എംഎല്‍എ. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടരുതെന്നും പിവി അന്‍വര്‍ തുറന്നടിച്ചു. അവസാന പ്രതീക്ഷയെന്ന നിലയില്‍ യുഡിഎഫ് പ്രവേശനം തേടി കെ സി വേണുഗോപാലിനെ സമീപിക്കുമെന്നും ്അന്‍വര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. അന്‍വര്‍ നിലപാട് പറയട്ടെയെന്നായിരുന്നു വിഡി സതീശന്‍ ഇന്നലെ പറഞ്ഞത്.

യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. താന്‍ ചെയ്ത കുറ്റം എന്താണ്? ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുടെ കാലാണ് പിടിക്കേണ്ടത്. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. സിറ്റിംഗ് സീറ്റ് ആണ് വിട്ട് എറിഞ്ഞത്. എന്ത് സംരക്ഷണമാണുള്ളത്. സര്‍ക്കാര്‍ തന്റെ ഗണ്‍മാനെയും തനിക്കുള്ള സുരക്ഷയും പിന്‍വലിച്ചു. ബിസിനസ് തകര്‍ത്തു. പാര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ പോലും മുഖ്യമന്ത്രി വഴി ശ്രമിച്ചിട്ടില്ല.

സര്‍ക്കാരിനെതിരെ പറഞ്ഞപ്പോള്‍ തനിക്കെതിരെ ഇപ്പോള്‍ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് യുഡിഎഫ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കാലുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടരുത്. കത്രിക പൂട്ട് ഇട്ട് തന്നെ പൂട്ടുകയാണ്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും.

തീരുമാനം അനുകൂലമല്ലെങ്കില്‍ തൃണമൂലിന് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയുണ്ടാവുമെന്നും അന്‍വര്‍ പ്രഖ്യാപിച്ച്. പ്രചാരണത്തിന് മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തും. പച്ചയായി രാഷ്ട്രീയം പറയുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.

തൃണമൂലിനെ ഘടകക്ഷിയാക്കാന്‍ എന്താണ് പ്രശ്ശം. തന്റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാല്‍ തൃണമൂല്‍ നേതാക്കള്‍ പ്രചരണത്തിനെത്തും. തന്നോട് നാമനിര്‍ദേശ പത്രിക നല്‍കാന്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. കെ സുധാകരനും ചെന്നിത്തലയും ബന്ധപ്പെടുന്നുണ്ട്. കെ മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു.

ALSO READ: യുഡിഎഫ് രണ്ട് ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പി വി അന്‍വര്‍ മല്‍സരിക്കുമെന്ന് ടിഎംസി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക