17
May 2025
Sun
17 May 2025 Sun
Pahalgam terror attack

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ദിവസങ്ങള്‍ക്കു മുമ്പേ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. (Pahalgam terror attack alert received; Intelligence reports that tourists were being targeted) ഭീകരര്‍ വിനോദ സഞ്ചാരികളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഓപ്പറേഷന്‍ ഉപേക്ഷിക്കുകയായിരുന്നു. അതേ ദിവസമാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ശ്രീനഗറിലെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്നായിരുന്നു സൂചന. ആക്രമണ ഭീഷണി കണക്കിലെടുത്ത് ശ്രീനഗറിലെ ദാല്‍ തടാകത്തിലും മുഗള്‍ ഗാര്‍ഡനുകളിലും സുരക്ഷ ഒരുക്കിയിരുന്നു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡിജിപി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവിടെ തമ്പടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: സുഹാസ് ഷെട്ടി വധത്തില്‍ പോപുലര്‍ ഫ്രണ്ട് ബന്ധമില്ലെന്ന് പോലീസ്; പിടിയിലായവരില്‍ ഫാസിലിന്റെ സഹോദരനും

‘ജമ്മു കശ്മീര്‍ പൊലീസുള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണം നടത്തിയിരുന്നു. ആക്രമണം പ്രതീക്ഷിച്ചിരുന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശത്തുള്ള ഹോട്ടലിലായിരിക്കും ആക്രമണമെന്നാണ് പ്രതീക്ഷിച്ചത്. തെക്കന്‍ കശ്മീരിലാണ് സിവിലിയന്‍ കൊലപാതകങ്ങള്‍ കൂടുതലും നടന്നതെന്നതാണ് കാരണം’, പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുകൊണ്ടു തന്നെ പഹല്‍ഗാം ആക്രമണത്തിന് 10-15 ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദച്ചിഗാം, നിഷാത് തുടങ്ങിയ സ്ഥലങ്ങളില്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തിയിരുന്നു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരേ കൂടുതല്‍ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. പാകിസ്താന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.