31
Aug 2022
Mon
31 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം തദ്സമയം പ്രക്ഷേപണം ചെയ്യുന്നത് വിലക്കി പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി ബോര്‍ഡ്.  ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഇസ്ലാമാബാദില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. രാജ്യത്തെ പൊലീസിനേയും ഭരണഘടനാസ്ഥാപനങ്ങളെയും പ്രസംഗത്തില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചുവെന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

 

ഇമ്രാന്‍ ഖാന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയും വിദ്വേഷപ്രസംഗവുമാണമാണ് നടത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ തുടര്‍ന്നുളള പ്രസംഗം തത്സമയ പ്രക്ഷേപണം നടത്തുന്നത് നിരോധിക്കണമെന്ന്് സ്വകാര്യ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി അയച്ച നോട്ടീസില്‍ അറീയിക്കുകയായിരുന്നു.

 

ഇമ്രാന്‍ഖാന്റെ പ്രസംഗം പാക് ഭരണഘടനയുടെ 19-വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി സ്വകാര്യമാധ്യമങ്ങള്‍ക്കയച്ച നോട്ടീസില്‍ വ്യക്തമാക്കി. ഇമ്രാന്റെ പ്രസംഗം റെക്കോര്‍ഡ് ചെയ്ത ശേഷം എഡിറ്റോറിയല്‍ ബോര്‍ഡ്് പരിശോധിച്ചുവേണം പ്രക്ഷേപണം ചെയ്യാനെന്നും ആറു പേജുളള നോട്ടിസീല്‍ അതോറിറ്റി ഉത്തരവിട്ടു.

 

ഈ മാസം 9 ന് ഇമ്രാന്റെ മുഖ്യ സഹായി ഷഹബാസ് ഗില്ലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നടപടിയെ എതിര്‍ത്തുകൊണ്ട് ശനിയാഴ്ച്ച നടത്തിയ പ്രതിഷേധ പരിപാടിയിലാണ് പൊലീസിനെതിരെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഗില്ലിനെ റിമാന്റ് ചെയ്ത വനിതാ ജഡ്ജിയേയും അറസ്റ്റ് ചെയ്ത മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയായിരുന്നു ഇമ്രാന്റെ വിവാദ പ്രസംഗം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക