18
Feb 2024
Fri
18 Feb 2024 Fri

പാകിസ്ഥാനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് ലീഡ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ലീഡ് ചെയ്യുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പിന്റെ ഫലം പുലര്‍ച്ചയോടെയാണ് പുറത്തുവന്നു തുടങ്ങിയത്. ഇമ്രാന്‍ ഖാനും പാര്‍ട്ടിയിലെ പ്രമുഖര്‍ക്കും മത്സരിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല, അതിനാല്‍ സ്വതന്ത്രരായാണ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. പി.ടി.ഐയുടെ നാല് സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് ജയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 150 സീറ്റ് നേടി വിജയിക്കുമെന്ന് അവകാശവാദവുമായി ഇന്നലെത്തന്നെ പിടിഐ രംഗത്തെത്തിയിരുന്നു.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നയിക്കുന്ന പാകിസ്താന്‍ മുസ്ലിം ലീഗും (നവാസ് പി.എം.എല്‍.എന്‍) നാല് സീറ്റുകളില്‍ ജയിച്ചു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനും മുന്‍ വിദേശ കാര്യ മന്ത്രിയുമായ ബിലാവല്‍ ഭുട്ടോയുടെ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) രണ്ട് സീറ്റുകളില്‍ ജയിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. വോട്ടെണ്ണല്‍ വേഗത്തിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ

തെരഞ്ഞെടുപ്പിനിടയില്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധയിടങ്ങളിലായി വ്യാഴാഴ്ച 12 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും 39 പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.

13 കോടി വോട്ടര്‍മാരാണ് 16ാമത് നാഷനല്‍ അസംബ്ലിയിലെ 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. കേവല ഭൂ രിപക്ഷത്തിന് 134 സീറ്റ് വേണം.

Pakistan election results 2024 imran khans pti early lead