18
Nov 2024
Fri
18 Nov 2024 Fri
sudan rape

ഖാര്‍തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്. (Paramilitary violence; Women commit suicide to escape rape in Sudan) 0സായുധ സൈനികരുടെ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സുഡാനിലെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതായി ആഫ്രിക്കയിലെ സ്ത്രീകളുടെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിന്റെ റീജിയണല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രകാരം, 140 ലക്ഷത്തിലധികം ആളുകള്‍ വ്യാപകമായ പട്ടിണി, രോഗം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ കാരണം പലായനം ചെയ്തിട്ടുണ്ട്.

അര്‍ദ്ധസൈനിക വിഭാഗങ്ങളും സായുധ സംഘങ്ങളും സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിടുന്നതായി സുഡാനിലെ യു.എന്‍ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ സംഘം വെളിപ്പെടുത്തി.

ലൈംഗിക അടിമകളായി സ്ത്രീകളെയും പെണ്‍കുട്ടികളെയും അര്‍ധസൈനികര്‍ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്നും ഇത് ഭയാനകമാണെന്നും യു.എന്‍ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ സംഘം ചെയര്‍മാന്‍ മുഹമ്മദ് ചന്ദേ ഒത്മാന്‍ വെളിപ്പെടുത്തി.

‘യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നുണ്ട്. അര്‍ദ്ധസൈനിക കവിഭാഗം തലസ്ഥാനമായ ഖാര്‍ത്തൂമിലെ വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ലൈംഗിക അതിക്രമത്തിനിരയാക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. അവര്‍ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്,’ ആഫ്രിക്കയിലെ സ്ത്രീകളുടെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിന്റെ റീജിയണല്‍ ഡയറക്ടര്‍ ഹാല അല്‍-കരിബ് പറഞ്ഞു.

സുഡാനിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 20 വര്‍ഷത്തിലേറെയായി രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും യുദ്ധം ആരംഭിച്ചതിനുശേഷം അവ ഗണ്യമായി വര്‍ദ്ധിച്ചതായി അല്‍-കരിബ് കൂട്ടിച്ചേര്‍ത്തു.

‘സായുധ സംഘങ്ങളാല്‍ കൂട്ട ബലാത്സംഗത്തിനിരയാകുന്നതിന്റെ ദുഃഖം സഹിക്കാനാകാതെ സെന്‍ട്രല്‍ സുഡാനിലെ സ്ത്രീകള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത് ഹൃദയഭേദകമാണെന്നും അല്‍-കരിബ് പറഞ്ഞു.