23
Nov 2024
Mon
23 Nov 2024 Mon
Sharon murder case

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ വിചാരണാ നടപടികള്‍ പുരോഗമിക്കുന്നു. (Parassala Sharon murder case: Greeshma searched in internet about Paraquat poison) കേസിലെ പ്രധാന പ്രതി ഗ്രീഷ്മയുടെ പങ്ക് വെളിവാക്കുന്ന തെളിവുകളുമായാണ് പ്രോസിക്യൂഷന്‍ എത്തിയത്. ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയായ ഗ്രീഷ്മ വെബ് സെര്‍ച്ചിലൂടെ വിഷത്തിന്റെ പ്രവര്‍ത്തനരീതി ഉറപ്പുവരുത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാറിന്റെ മുഖ്യവിസ്താരത്തിലാണ് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തിയത്.

ഷാരോണിനെ വശീകരിച്ച് വീട്ടില്‍ വരുത്തി കഷായത്തില്‍ കലര്‍ത്തി നല്‍കിയ വിഷം സംബന്ധിച്ച് ഗ്രീഷ്മ നേരത്തേ ഇന്റര്‍നെറ്റില്‍ പരതിയതാണ് കണ്ടെത്തിയത്.

ALSO READ: നീലേശ്വരം വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം നാലായി

പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്‌സെര്‍ച്ച് നടത്തിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്.

വിഷം നല്‍കിയ 2022 ഒക്‌ടോബര്‍ 14ന് രാവിലെ ഏഴരയോടെയാണ് പാരക്വാറ്റ് (paraquat) എന്ന കളനാശിനിയെക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയിത.്

ഏതാനും മണിക്കൂര്‍ കഴിഞ്ഞ് രാവിലെ പത്തരയോടെ ഷാരോണിനെ വീട്ടിലെത്തിച്ച് വിഷം കുടിപ്പിച്ചു. 11 ദിവസത്തെ വിദഗ്ധ ചികിത്സ നല്‍കിയിട്ടും ഷാരോണിനെ രക്ഷിക്കാനായില്ല.

15 മില്ലിലിറ്റര്‍ വിഷം ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നും മറുമരുന്നില്ലാത്ത വിഷമാണിതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.

അമിത അളവില്‍ പാരസെറ്റമോള്‍ കലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തി 2022 ആഗസ്തില്‍ ഷാരോണിനെ കുടിപ്പിച്ചിരുന്നു. എന്നാല്‍, കയ്പ്പ് കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു.

അന്നു രാവിലെയും അമിത അളവില്‍ പാരസെറ്റമോള്‍ മനുഷ്യശരീരത്തില്‍ വരുത്തുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് ഗ്രീഷ്മ വെബ്‌സൈറ്റിലൂടെ മനസ്സിലാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി.

തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍നിന്നു ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു.

തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ മാതാവ് സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കൂട്ടുപ്രതികളാണ്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ ആണ് കേസ് പരിഗണിക്കുന്നത്. വിസ്താരം തിങ്കളാഴ്ചയും തുടരും.

കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രം. മരിച്ച ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.

പലപ്പോഴായി ശീതളപാനീയത്തില്‍ ഗുളിക കലര്‍ത്തി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു.

ഒടുവില്‍ വിദഗ്ധമായി വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. 2022 ഒക്ടോബര്‍ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം നല്‍കുകയായിരുന്നു.