08
Apr 2023
Sat
08 Apr 2023 Sat

ഭോപ്പാല്‍: പാകിസ്താനിലെ ജനങ്ങള്‍ ആകെ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഭോപ്പാലില്‍ ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡഭാരതം സത്യമായിരുന്നെന്നും എന്നാല്‍ വിഭജിക്കപ്പെട്ട ഭാരതം, ഒരു ഭയാനക അനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947ന് മമ്പ് അത് ഭാരതമായിരുന്നു. കടുംപിടിത്തംകൊണ്ട് ഭാരതത്തില്‍നിന്ന് പിരിഞ്ഞുപോയവര്‍ ഇപ്പോഴും സന്തോഷവാന്മാരാണോ? അവിടങ്ങളില്‍ ദുഃഖമാണ്, പാകിസ്താനെ സൂചിപ്പിച്ചുകൊണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു. പാകിസ്താനിലെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഭാരതവിഭജനം തെറ്റായിരുന്നു എന്നാണ്. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയുടേതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.