24
Jan 2025
Wed
24 Jan 2025 Wed
Periya double murder case

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ നാല് സിപിഎം നേതാക്കളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. (Periya double murder case: Sentence of accused including former MLA suspended) ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി.
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, ഭാസ്‌കരന്‍ വെളുത്തോളി, രാഘവന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ ഉപഹരജിയും നല്‍കിയിരുന്നു.

അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്.

ശിക്ഷ റദ്ദാക്കിയതോടെ നാല് പേര്‍ക്കും ഇന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങാനാവുമെന്നാണ് കരുതുന്നത്.

ഐപിസി 225 പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസുണ്ടായിരുന്നത്. ഇതില്‍ പരമാവധി ശിക്ഷ രണ്ട് വര്‍ഷമാണ്. ആ സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ എങ്ങിനെയെന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്.