04
Nov 2023
Wed
04 Nov 2023 Wed

81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനമായ റിസെക്യൂരിറ്റി.കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ആധാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ പേര്, ഫോണ്‍ നമ്പരുകള്‍, വിലാസം, ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതെന്ന് റിസെക്യൂരിറ്റി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 9നാണ് pwn001 എന്ന യൂസര്‍ ആണ് 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് റിസെക്യൂരിറ്റി വ്യക്തമാക്കി. 66 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ വിവരങ്ങള്‍ വില്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നതെന്ന് റിസെക്യൂരിറ്റിയുടെ അന്വേഷണവിഭാഗം കണ്ടെത്തി. അതേസമയം വിവരച്ചോര്‍ച്ചയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ ഡാറ്റാബേസില്‍ നിന്നാണോ വിവരങ്ങള്‍ ചോര്‍ന്നതെന്ന സംശയമാണ് അധികൃതര്‍ക്കുള്ളത്.

2023 ജൂണില്‍ മറ്റൊരു ഹാക്കര്‍ 80 കോടിയിലേറെ ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തിയിരുന്നു. കോവിഡ് വാക്‌സിനായ കോവിന്‍ വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചും അന്വേഷണം ജൂണില്‍ ആരംഭിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക