30
Mar 2023
Fri
30 Mar 2023 Fri

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരിക്കാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയയിലും നാഗാലാന്‍ഡിലും നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണത്തിലേറാന്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. മേഘാലയയിലും നാഗാലാന്‍ഡിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ല. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഡല്‍ഹിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കന്‍ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്. അടുത്തിടെ ഞാന്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരാള്‍ എന്നെ അര്‍ധ സെഞ്ചറിക്ക് അഭിനന്ദിച്ചു. കാര്യമന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഞാന്‍ 50 തവണ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുവെന്ന്-– മോദി പറഞ്ഞു.
‘സ്ത്രീ ശാക്തീകരണത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മുന്‍നിര പദ്ധതികളിലൂടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഞങ്ങളത് ഉറപ്പാക്കി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം അത്ര എളുപ്പമല്ല, അതിനാല്‍ അവര്‍ക്ക് പ്രത്യേക നന്ദിയും പറയുന്നു.- പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>