07
Jul 2024
Wed
07 Jul 2024 Wed
police arrested 3 accused in Mannar Kala murder case

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​ന്നാ​ർ ഇ​ര​മ​ത്തൂ​രി​ൽ 20കാരിയായ കലയെ 15 വർഷം കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ ക​ണ്ണം പ​ള്ളി​യി​ൽ അനിൽകുമാറിനെ ഇസ്രായേലിൽ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേ​സി​ലെ ര​ണ്ടാം പ്രതി ജി​നു മൂ​ന്നാം പ്രതി സോ​മ​ൻ നാലാം പ്രതി പ്ര​മോ​ദ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് പോലീസ് ഇന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് പ്ര​തി​ക​ളെ​യും പ്ര​ത്യേ​കം പ്ര​ത്യേ​കം ഇ​രു​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​പ്പു​ഴ എ​സ്പി​ക്ക് ല​ഭി​ച്ച ഊ​മ​ക്ക​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ൻറെ ചു​രു​ള​ഴി​യു​ന്ന​ത്. അ​നി​ൽ​കു​മാ​റി​ൻറെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സെ​പ്റ്റി​ക് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധി​ച്ചപ്പോൾ തലമു​ടി, ആ​ഭ​ര​ണ​ങ്ങ​ൾ, വ​സ്ത്ര ഭാ​ഗ​ങ്ങ​ൾ, ഒ​രു എ​ല്ലി​ൻറെ ഭാ​ഗം എ​ന്നി​വ​ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

നാലുപ്രതികളും ചേ​ർ​ന്ന് ക​ല​യെ കാ​റി​ൽ​വ​ച്ചു കൊ​ല​പ്പെ​ടു​ത്തിയ ശേഷം വീട്ടിലെത്തിച്ചു സെപ്റ്റിക് ടാങ്കിൽ തള്ളി എ​ന്നാ​ണ് പോ​ലീ​സി​ൻറെ നി​ഗ​മ​നം. യുവതിയെ കൊന്നശേഷം ഇവർ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയെന്നാണ് അനിൽ കുമാർ പ്രചരിപ്പിച്ചത്.

വ്യത്യസ്ത ജാതിയിൽപെട്ട ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു പിന്നാലെ കലയുടെ വീട്ടുകാർ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതാണ് ഇവരെ കാണാതായ ശേഷവും പോലീസിൽ പരാതി പോലും നൽകാതിരുന്നത്.

പ്രതികളിൽ ഒരാൾ മദ്യലഹരിയിൽ നടത്തിയ വീമ്പുപറച്ചിലാണ് വിവരം പുറത്തറിയാനിടയായത്. വെളിപ്പെടുത്തൽ കേട്ടവർ ആരോ ആണ് വിവരം പോലീസിനെ ഊമക്കത്തിലൂടെ അറിയിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക