സിയോള്‍: ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച്‌മെന്റ് നടപടി നേരിട്ട പ്രസിഡന്റ് യൂണ്‍ സുക് പൊലിസിന്റെ അന്വേഷണ സംഘത്തെ പ്രസിഡന്റിന്റെ സുരക്ഷാ സേന ഔദ്യോഗിക വസതിക്ക് മുന്നില്‍ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രസിഡന്റ് യൂന്‍ സുകിനുള്ള അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നത് ആരംഭിച്ചതായി അഴിമതി അന്വേഷണ ഓഫീസ് (സിഐഒ) പറഞ്ഞു.
|
സുരക്ഷാ ബാരിക്കേഡുകള്‍ കടന്ന് അന്വേഷണ ഉദ്യോഗസ്ഥരും പോലീസും യൂനിന്റെ വസതിയിലേക്ക് പ്രവേശിക്കുന്നത് കണ്ടതായും തുടക്കത്തില്‍ അവരെ സൈനിക യൂണിറ്റ് തടഞ്ഞുവെന്നും പിന്നീട് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നുവെന്നും യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂണ്‍ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയ അനുയായികളോട് അദ്ദേഹം പറഞ്ഞിരുന്നു.
ഡിസംബര്‍ മൂന്നിനാണ് ദക്ഷണകൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. കടുത്ത എതിര്‍പ്പ് മൂലം ആറ് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടിയും വന്നു. പാര്‍ലമെന്റ് ഐകകണ്ഠമായ വോട്ടെടുപ്പിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപനം റദ്ദാക്കുകയും ഡിസംബര്‍ 14ന് യൂനിനെ കലാപക്കുറ്റം ആരോപിച്ച് ഇംപീച്ച് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ടിനെതിരെ യൂന്‍ ഭരണഘടനാ കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധിയുണ്ടായാല്‍ യൂണിന് അധികാരത്തില്‍ തുടരാം. ഈ മാസം ആറ് വരെയാണ് വാറണ്ടിന് പ്രാബല്യം.
അറസ്റ്റിലാകുകയാണെങ്കിൽ, തടവിലാകുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ പ്രസിഡൻ്റായിരിക്കും യൂൻ. അയാൾക്ക് തടവോ വധശിക്ഷയോ വരെ നേരിടേണ്ടിവരും


