25
Nov 2024
Fri
25 Nov 2024 Fri
Kuruva gang

കാസര്‍കോഡ്: കുറുവാ സംഘത്തെക്കുറിച്ചുള്ള ഭീതി നാട്ടില്‍ പലയിടത്തും പൊല്ലാപ്പ് സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം കാസര്‍കോഡ് ജില്ലയിലെ പടന്നക്കാട് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ രണ്ട് യുവാക്കളാണ് പുലിവാല് പിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പടന്നക്കാട് ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പ്രധാന റോഡില്‍നിന്നും പടന്നക്കാട്ടെ ഇടവഴിയിലേക്ക് കയറുന്ന ആരോഗ്യവാന്മാരായ രണ്ട് യുവാക്കള്‍ വീടുകളെ വീക്ഷിക്കുന്നത് കാമറാ ദൃശ്യത്തിലുണ്ട്.

വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇവര്‍ കുറുവ സംഘത്തില്‍പെട്ടവരാകാമെന്ന സംശയത്തെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിടുകയും ചെയ്തു. ഇവരെ കാണുന്നവര്‍ ഉടന്‍ വിവരം അറിയിക്കണമെന്നും പ്രദേശത്തെ വീട്ടുകാര്‍ മുഴുവന്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു പോലീസിന്റെ അറിയിപ്പ്. നീലേശ്വരം സ്ബ് ഇന്‍സ്‌പെക്ടര്‍ എം വി വിഷ്ണു പ്രദാസിന്റെയും ജനമൈത്രി ബീറ്റ് ഓഫീസര്‍ രാജേഷിന്റെയും നമ്പറുകളും ഒപ്പം നല്‍കിയിരുന്നു.

അന്വേഷണത്തിനൊടുവില്‍ യുവാക്കളെ കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ക്കും ഒപ്പം പോലീസിനും ശ്വാസം നേരെ വീണത്. നീലേശ്വരം പോലീസാണ് യുവാക്കളെ കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് പ്ലംബിങ് ജോലി അന്വേഷിച്ചു വന്ന യുവാക്കള്‍ താമസിക്കാന്‍ വീട് അന്വേഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക