സ്വയം ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ 70 വര്‍ഷമായി ഇരുമ്പിന്റെ ശ്വാസകോശത്തിനുള്ളില്‍ കഴിഞ്ഞ 78കാരന്‍ പോള്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. 1946ല്‍ ആണ് പോള്‍ ജനിച്ചത്. 1952ല്‍ പോളിയോബാധയെ തുടര്‍ന്ന് കഴുത്തിന് താഴോട്ട് തളര്‍ന്നുപോയ പോള്‍ അലക്‌സാണ്ടര്‍ പോളിയോ പോള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.(polio paul dies who lived 70 years in iron lung)
|
പോളിയോ ബാധയെ തുടര്‍ന്ന് പാരലൈസ് ആയ പോളിനെ ടെക്‌സാസിലെ ആശുപത്രിയിലെത്തിക്കുകയും കുട്ടിക്ക് തനിയെ ശ്വാസം എടുക്കാനാവില്ലെന്നു വ്യക്തമായതോടെ ഇരുമ്പുചട്ടക്കൂടിനുള്ളില്‍ നിര്‍മിച്ച ശ്വാസകോശത്തില്‍ അടയ്ക്കുകയുമായിരുന്നു ചെയ്തത്.
ഈ പ്രതികൂല സാഹചര്യത്തിലും പോള്‍ പഠനം ചുടരുകയും അഭിഭാഷകനായി മാറുകയും ചെയ്തു. പുസ്തകമെഴുതുകയും ചെയ്തിട്ടുണ്ട് പോള്‍. പോളിയോവൈറസ് മൂലമുണ്ടാവുന്ന പോളിയോന്‍ അല്ലെങ്കില്‍ പോളിയോമൈയലിറ്റിസ് എന്ന രോഗമായിരുന്നു പോളിനെ ബാധിച്ചത്. സുഷുമ്‌നാനാഡിയെ ബാധിക്കുന്ന വൈറസ് മനുഷ്യരെ തളര്‍ത്തിക്കളയുകയാണ് ചെയ്യുക. രോഗബാധയെ തുടര്‍ന്ന് പോള്‍ അലക്‌സാണ്ടറിന് ശ്വസിക്കാനാവാതെ വന്നു.
ഇതോടെ പോളിനെ അടിയന്തര ശ്വാസനാള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി കഴുത്തുമുതല്‍ കാലുവരെ മൂടുന്നൊ ഇരുമ്പിന്റെ ശ്വാസകോശത്തിലാക്കുകയായിരുന്നു. തവള ശ്വസിക്കല്‍ എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ തൊണ്ടയിലെ മസിലുകള്‍ അമര്‍ത്തി കണ്ഠനാളത്തിലൂടെ വായു കടന്നുപോവാന്‍ സഹായിക്കുകയാണ് ചെയ്യുക. ഇതിലൂടെ വായ നിറയെ ഓക്‌സിജന്‍ ഉള്ളിലേക്ക് വലിക്കാന്‍ രോഗിക്കാവും. ഈ വായു തൊണ്ടയിലൂടെ ശ്വാസകോശത്തിലേക്ക് കൊണ്ടുപോവാന്‍ സാധിക്കുകയും ചെയ്യും.



