18
Mar 2025
Thu
18 Mar 2025 Thu
Pope breathes without the help of machines, health condition improves significantly

വത്തിക്കാന്‍: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വന്‍ പുരോഗതി. മാര്‍പാപ്പ ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും രാത്രിയില്‍ ശ്വസിക്കാന്‍ മാസ്‌ക് ഉപയോഗിക്കുന്നില്ലെന്നും കൂടുതല്‍ സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പ എന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബ് വഴി പോപ്പിന് ഓക്‌സിജന്‍ നല്‍കിവരുന്നുണ്ട്. അദ്ദേഹത്തിന്റെ രോഗം നിയന്ത്രണാവസ്ഥയിലാണ്. ഇപ്പോള്‍ പനി ഇല്ല. രക്തപരിശോധനഫലം സാധാരണ നിലയിലാണെന്നും വത്തിക്കാര്‍ വത്തിക്കാന്‍ അറിയിച്ചു.

ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ കഴിഞ്ഞദിവസം വത്തിക്കാന്‍ പുറത്തു വിട്ടിരുന്നു. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതായിരുന്നു പുറത്തു വന്ന ചിത്രം. ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Pope breathes without the help of machines, health condition improves significantly