
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. മരണത്തില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നതാണ് റിപോര്‍ട്ടിലെ വിവരങ്ങള്‍.
![]() |
|
മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, ഈ ചതവുകള്‍ മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.
മൂക്കിലും തലയിലും നെറ്റിയിലും ചതവുണ്ടെങ്കിലും അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം സംഭവിക്കുകയോ ചെയ്തിട്ടില്ല. ഗോപനു ലിവര്‍ സിറോസിസ് അടക്കം ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.