അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാച്ചടങ്ങില്‍ സംബന്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങില്‍ യജമാനനായി പൂജാകര്‍മങ്ങള്‍ ഏറ്റുചെയ്തത്. ബാല രാമന്റെ പ്രതിഷ്ഠയില്‍ പ്രധാനമന്ത്രി താമരപൂക്കള്‍ അര്‍പ്പിച്ചു. ഉദ്ഘാടനം കാണാനായി ക്ഷേത്രത്തിലെത്തിയ വിഐപികള്‍ക്കു മേല്‍ വായുസേനയുടെ ഹെലികോപ്ടറില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കുകയും ചെയ്തു.
|
മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ സൈനിക കമാന്‍ഡര്‍ മിര്‍ബാഖി നിര്‍മിച്ച ബാബരി മസ്ജിദ് 1528ല്‍ ആണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ബാബരി മസ്ജിദിനുള്ളില്‍ 1949ല്‍ ഹിന്ദുത്വര്‍ രാമവിഗ്രഹം സ്ഥാപിച്ചതിനെ തുടര്‍ന്ന് അടച്ചിടുകയായിരുന്നു. മലയാളിയായ കെ കെ നായരാണ് അന്ന് വിഗ്രഹം സ്ഥാപിച്ചവര്ക്ക് ഒത്താശ ചെയ്തു നല്കിയത്. 1986ല്‍ മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ മലയാളിയായ ജില്ലാ മജിസ്‌ട്രേറ്റ് കെ എം പാണ്ഡേ ഉത്തരവിട്ടു. 1992ല്‍ ഹിന്ദുത്വര്‍ ബാബരി മസ്ദിജ് പൊളിച്ചുനീക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകള്‍ നീണ്ട നിയമവ്യവാഹരത്തിനൊടുവില്‍ 2019 നവംബര്‍ 9ന് സുപ്രിംകോടതിയുടെ അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കി. ബാബരി പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും കോടതി വിധിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





