29
May 2024
Sun
29 May 2024 Sun
Praveen nettaru murder case

ബംഗളൂരു: ദക്ഷിണ കന്നഡയിലെ ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായതായി എന്‍ഐഎ. ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുസ്തഫ പൈച്ചാറും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ മന്‍സൂര്‍ പാഷയുമാണ് പിടിയിലായത്. ഇരുവരെയും ഹാസന്‍ ജില്ലയിലെ ആനെമഹല്‍ ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്യാനായി ബംഗളൂരുവിലെത്തിക്കും. ( praveen-nettaru-murder-accused-pfi-leader-arrested )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ജൂലൈയിലാണ് യുവമോര്‍ച്ചാ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ ബെല്ലാരി ഗ്രാമത്തില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു. അക്രമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. 2022 ആഗ്‌സത് 4ന് ആണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

2023 ജനുവരിയില്‍ എന്‍ഐഎ 21 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതില്‍ എട്ട് പേര്‍ ഒളിവിലായിരുന്നു. കേസിലെ ഒന്നാം പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മുസ്തഫ പൈച്ചാറിനെ കണ്ടെത്തുന്നവര്‍ക്ക് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

പ്രവീണ്‍ കൊല്ലപ്പെട്ട സുള്ള്യ ബെള്ളാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാസര്‍കോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലപാതകമെന്നാണ് പൊലീസും എന്‍.ഐ.എയും പറയുന്നത്.