25
Feb 2025
Fri
25 Feb 2025 Fri
Pregnant woman sexually assaulted on train and pushed out

ചെന്നൈ: ലൈംഗികാതിക്രമം ചെറുത്ത ഗര്‍ഭിണിയെ ഓടിുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് തള്ളി താഴെയിട്ടു. നാലുമാസം ഗര്‍ഭിണിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. തമിഴ്‌നാട്ടിലെ ജോലാര്‍പേട്ടയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് സാരമായ പരിക്കുമേറ്റ യുവതി വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ട്രെയിന്‍ കെവി കുപ്പത്തിന് സമീപം എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ അക്രമികള്‍ യുവതിയെ ബലമായി തടഞ്ഞു നിര്‍ത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നിലവിളിച്ച യുവതിയെ അക്രമികള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലാര്‍പേട്ട പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Pregnant woman sexually assaulted in train and pushed out