|
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിന് ശേഷം ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. കഴിഞ്ഞദിവസമാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്. ഇന്ന് പുലര്‍ച്ചെ വിജ്ഞാപനം പുറത്തിറങ്ങി.
സംസ്ഥാനത്തിന് ഭരണഘടന നല്‍കിയ പ്രത്യേകാധികാരമായ 370ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മീരിനെ വിഭജിച്ചതിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തിലേറെയായി ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2019 ഒക്‌ടോബര്‍ 31നാണ് ജമ്മു കാശ്മീരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയത്. മുന്‍ സംസ്ഥാനമായ ജമ്മു കാശ്മീരിനെ ‘ജമ്മു കാശ്മീര്‍, ലഡാക്ക്’ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് തുടര്‍ച്ചയായിട്ടായിരുന്നു നടപടി. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീര്‍ പുനഃ സംഘടന നിയമവും പാര്‍ലമെന്റ് പാസാക്കി. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദവും അന്നുതന്നെ റദ്ദാക്കുകയുണ്ടായി.
ന്നാല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫ്രന്‍സും അടങ്ങിയസഖ്യത്തിന് വന്‍ ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. പത്ത് വര്‍ഷം മുമ്പ് 2014ലാണ് ഇതിന് മുമ്പ് ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ച നിയുക്ത മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഉമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്.
President’s Rule withdrawn from Kashmir after 5 years; Uman Abdullah’s swearing-in ceremony the next day





