01
Jul 2023
Sat
01 Jul 2023 Sat

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിക്ക് കത്തയച്ച് ആര്‍.എസ്.എസ് അനുകൂല സംഘടന. പിണറായി വിജയനെ പോലെ അഴിമതി നിറഞ്ഞ മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ആരാപിക്കുന്ന കത്തില്‍, പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഇനിയും നീട്ടിവെക്കരുതെന്നും ആവശ്യപ്പെടുന്നു. ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) ആണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും കത്തയച്ചത്. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം എച്ച്.ആര്‍.ഡി.എസിന്റെ സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് സംഘടനയുടെ കത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ടും എച്ച്.ആര്‍.ഡി.എസ് വിവാദത്തില്‍പ്പെട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം വര്‍ഗീയതയെ ഇളക്കിവിട്ട് ഹിന്ദു മത വിശ്വാസികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി എച്ച്.ആര്‍.ഡി.എസിനെതിരെ എസ്.സി, എസ്.ടി നിയമം വളച്ചൊടിച്ച് കേസെടുത്ത് നേതാക്കളെ പീഡിപ്പിക്കുകയാണെന്നും കത്തില്‍ ആരോപണമുണ്ട്.