01
Nov 2023
Tue
01 Nov 2023 Tue

ഗോവയിലെ IFFI വേദിയില്‍ കേരളാ സ്റ്റോറി പ്രദര്‍ശനം: പ്രതിഷേധിച്ച മലയാളികള്‍ കസ്റ്റഡിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനാജി: ഗോവയില്‍ നടക്കുന്ന 54ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (IFFI) സംഘ്പരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ കേരളാ സ്റ്റോറിക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേര്‍പ്പെടുത്തിയും പൊലീസ്. ചലച്ചിത്ര പ്രവര്‍ത്തകന്‍ ശ്രീനാഥിനെയും മാധ്യമപ്രവര്‍ത്തക അര്‍ച്ചന രവിയേയുമാണ് കസ്റ്റഡിയിലെടുത്തത്.

‘ദ കേരള സ്റ്റോറി’ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും പ്രതിഷേധിച്ചത്. എന്നാല്‍ തങ്ങളെ പൊലീസ് തടഞ്ഞുവയ്ക്കുകയും ഐഎഫ്എഫ്‌ഐ പാസ് പിടിച്ചുവാങ്ങുകയും മേളയില്‍ നിന്ന് പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തെന്ന് ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. മേളയില്‍ മുഖ്യധാരാ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നത്.

ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമുള്ള വ്യാജ പ്രചാരണം ഏറ്റുപിടിക്കുന്ന ഇതിവൃത്തമാണ് കേരള സ്റ്റോറിയുടെത്.

ചിത്രം സാമുദായിക ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്നതും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും കേരഥ്തതിനെതിരെയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരായ കേസ് നിസലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക