01
Jun 2023
Wed
01 Jun 2023 Wed

ഇംഫാൽ: കലാപം രൂക്ഷമായ മണിപ്പൂരിലെ ബിരെൺ സിങ് സർക്കാരിനെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎമാർ രംഗത്ത്. ഇപ്പോഴത്തെ സർക്കാരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതായി പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ബിജെപി എംഎൽഎമാർ ചൂണ്ടിക്കാട്ടി. മണിപ്പൂർ എംഎൽഎമാർ. എട്ട് ബിജെപി എംഎൽഎമാരും മണിപ്പൂർ സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രനും അടക്കം ഒൻപത് എംഎൽഎമാരാണ് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിന് മെമ്മോറാണ്ടം സമർപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

30 മെയ്തി എംഎൽഎമാരുടെ പ്രത്യേക പ്രതിനിധി സംഘം (കൂടുതലും ബിജെപിയിൽ നിന്നും എൻ പി പി, ജെ ഡി (യു) എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും) ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും ധനമന്ത്രി നിർമ്മലാ സീതാരാമനെയും സന്ദർശിച്ചതും ഇതേ ദിവസമാണ്. ബിജെപി ഭിന്നിപ്പുള്ള പാർട്ടിയല്ലെന്നും തെറ്റായ ആശയങ്ങൾ കാരണമാണ് വ്യത്യസ്ത സമീപനങ്ങൾ ഉണ്ടായതെന്നും ഒമ്പത് എംഎൽഎമാരിൽ ഒരാളായ നിഷികാന്ത് സിങ് സപം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കരം ശ്യാം സിംഗ്, ടി രാധേശ്യാം സിംഗ്, നിഷികാന്ത് സിംഗ് സപം, കെ രഘുമണി സിംഗ്, എസ് ബ്രോജൻ സിംഗ്, ടി റോബിന്ദ്രോ സിംഗ്, എസ് രാജെൻ സിംഗ്, എസ് കെബി ദേവി, വൈ രാധേശ്യാം എന്നിവരാണ് ഒമ്പത് എംഎൽഎമാർ.ഏപ്രിലിൽ, അവരിൽ നാലുപേർ കരം ശ്യാം സിംഗ്, ടി രാധേശ്യാം സിംഗ്, എസ് ബ്രോജൻ സിംഗ്, കെ രഘുമണി സിംഗ് സർക്കാരിലെ വിവിധ ഭരണ-ഉപദേശക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു. ഇത് എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകുമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.

”അക്രമങ്ങൾ കാരണം 100ലധികം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി കാണുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നു,” തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറയുന്നു.