23
Jul 2025
Tue
23 Jul 2025 Tue
Abdul Raheem freed from Saudi jail

റി​യാ​ദ്: സൗ​ദി ബാ​ല​ൻ മ​രി​ച്ച കേ​സി​ൽ റിയാദിലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി​​ന്​ 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച റി​യാ​ദ്​ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ ഇ​ത്​ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാണ് റിപ്പോർട്ട്.​ ഏ​തൊ​രു കീ​ഴ്​​ക്കോ​ട​തി വി​ധി​ക്കും ശേ​ഷം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ൽ പോ​കു​ന്ന​ത്​ പ​തി​വാണെന്നും അതിന്റെ ഭാ​ഗമായുള്ള സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാണിതെന്നും റി​യാ​ദ്​ സ​ഹാ​യ​സ​മി​തി പ്ര​തി​ക​രി​ച്ചു. ​കേ​സി​ന്റെ നി​ല​വി​ലെ സ്ഥി​തി​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ്​ നി​യ​മ വി​ദ​ഗ്ദ​രി​ൽ​നി​ന്ന്​ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും സ​ഹാ​യ സ​മി​തി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ​ക്ക​ഴി​ഞ്ഞ മേ​യ് 26നാ​ണ് റ​ഹീ​മി​ന് 20 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇതിനകം 19 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയതിനാൽ അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കാനായി അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കുവാനാണ് അബ്ദുറഹീം നിയമ സഹായ സമിതി ഉദ്ദേശിക്കുന്നത്. കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നു. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽമോചനം നീളുവാനുള്ള സാധ്യത കണക്കിലെടുത്താണ് കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതുകൊണ്ട് എത്രയും വേഗം ജയിൽ മോചനത്തിനായുള്ള ദയ ഹർജി നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന മു​റ​ക്ക് അ​ഭി​ഭാ​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​തേ​സ​മ​യം ത​ട​വു​കാ​ലം 19 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തും ജ​യി​ലി​ലെ ന​ല്ല ന​ട​പ്പും പ​രി​ഗ​ണി​ച്ച് റ​ഹീ​മി​ന്റെ മോ​ച​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ റി​യാ​ദ് ഗ​വ​ർ​ണ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്നും സ​ഹാ​യ​സ​മി​തി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.