15
Jan 2025
Mon
15 Jan 2025 Mon
pv anwar may resign

മലപ്പുറം: തൃണമൂലില്‍ ചേരുന്ന പി.വി.അന്‍വര്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. (PV Anwar may resign today) രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ട ശേഷം വാര്‍ത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ അയോഗ്യത വരുന്നത് തടയാനാണ് രാജിനീക്കം.

whatsapp പി വി അന്‍വര്‍ ഇന്ന് രാജിവച്ചേക്കും; നീക്കം അയോഗ്യത മുന്നില്‍ കണ്ട്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കപ്പെടും. ഇത് മുന്നില്‍ കണ്ടാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആലോചിക്കുന്നത്. രാജിക്കത്ത് കൈമാറാനാണ് അന്‍വര്‍ രാവിലെ സ്പീക്കറെ കാണുന്നതെന്നാണ് സൂചന.

ALSO READ: പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസ്സുകാരന്‍ മരിച്ചു; അച്ഛന്‍ ഗള്‍ഫിലേക്ക് മടങ്ങിപ്പോയത് കഴിഞ്ഞദിവസം

മമതാ ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയത്. രാജിവച്ച ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ അടി തെറ്റിയാല്‍ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നല്‍കിയതായാണ് സൂചന.

4 മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ അടക്കം പരിഗണിച്ചേക്കും. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി അന്‍വറിന് നല്‍കിയിട്ടുണ്ട്.

എല്‍ഡിഎഫ് പാളയത്തില്‍ നിന്ന് പിണങ്ങിയ ഇറങ്ങിയ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല . തുടര്‍ന്നാണ് തൃണമൂലില്‍ രാഷ്ട്രീയ അഭയം തേടാനുള്ള അന്‍വറിന്റെ തീരുമാനം. നേരത്തേ തമിഴ്‌നാട്ടിലെ ഡിഎംകെയിലേക്ക് പ്രവേശനം തേടിയെങ്കിലും സിപിഎം ഉടക്കിട്ടതോടെ പൊളിയുകയായിരുന്നു.

 

\